വരമൊഴി - മലയാളം ക്ലബ്
വരമൊഴി - മലയാളം ക്ലബ്
മാർ ഒസ്താത്തിയോസ് ട്രെയിനിങ് കോളേജ് - വരമൊഴി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ആചരിച്ചു. രണ്ടുദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്.
ജൂലൈ 4 ന് കോളേജ് ജനറൽ ഹാളിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ബഷീർ ദിന ക്വിസ് മത്സരം നടത്തി.വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആയിരുന്നു ചോദിച്ചത് .ഫിസിക്കൽ സയൻസ് ഓപ്ഷനിലെ വിജിത .കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി രണ്ടാം സ്ഥാനം ഫിസിക്കൽ സയൻസ് ഓപ്ഷനിലെ സ്റ്റിനു പി സണ്ണിയും കൃഷ്ണ ശ്രീനിവാസും നാച്ചുറൽ സയൻസ് ഓപ്ഷനിലെ അനഘയും പങ്കിട്ടു.
ജൂലൈ 5 ബഷീർ ദിനത്തിൽ വരമൊഴി മലയാളം ക്ലബ്ബിൻറെ ഔദ്യോഗിക ഉദ്ഘാടനവും ബഷീർ അനുസ്മരണ ശബ്ദാവിഷ് കരണവും നടത്തി. ‘ബഷീർ ഓർമ്മയിൽ ഒരു ദിനം’ എന്ന പേരിൽ ഒരു മണിക്കൂർ നീണ്ടുനിന്ന പരിപാടിക്ക് വേണ്ടി പോസ്റ്ററുകൾ തയ്യാറാക്കിയത് സുസ്മി (സോഷ്യൽ സയൻസ്) കൃഷ്ണപ്രിയ (നാച്ചുറൽ സയൻസ്) അപർണ്ണരാജ് (ഫിസിക്കൽ സയൻസ്) എന്നിവരായിരുന്നു. സാങ്കേതിക വിഭാഗം പ്രിയങ്ക രാജീവ് (സോഷ്യൽ സയൻസ്) അപർണരാജ് (ഫിസിക്കൽ സയൻസ്)എന്നിവർ കൈകാര്യം ചെയ്തു. ബഷീറിൻറെ നിരവധി പുസ്തകങ്ങൾ ഹാളിൽ പ്രദർശിപ്പിച്ചു.
രണ്ടാം ദിനം പരിപാടി പ്രാർത്ഥനയോടെ ആരംഭിച്ചു. ഔദ്യോഗിക പരിപാടി അധ്യക്ഷത വഹിച്ചത് സാന്ദ്ര ആന്റോ (ഫിസിക്കൽ സയൻസ്) ആണ്. ലിംഷ മാത്തമാറ്റിക്സ് സ്വാഗതം ആശംസിച്ച പരിപാടിയിൽ കോളേജ് സാരഥി ഡോക്.ലിം സി മാഡം ഉദ്ഘാടനം ചെയ്തു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുപ്ത്ത ഭാഗ്യശാലിയാണ് ലോഗോ പ്രകാശനം ചെയ്തത്. വരമൊഴി ക്ലബ് കൺവീനർമാരായ സിന്ധു ടീച്ചറും നിഷ ടീച്ചറും ചേർന്ന് നറുക്കെടുപ്പിലൂടെ ഇംഗ്ലീഷ് ഓപ്ഷനിലെ അഷിതയെ തിരഞ്ഞെടുത്തു.അഷിത ലോഗോ പ്രകാശനം ചെയ്ത് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ലോഗോ തയ്യാറാക്കിയത് നാച്ചുറൽ സയൻസ് ഓപ്ഷനിലെ കൃഷ്ണപ്രിയയും ആപ്തവാക്യം നൽകിയത് മാത്തമാറ്റിക്സ് ഓപ്ഷനിലെ കാവ്യാ ദാസുമാണ്. ‘അക്ഷരങ്ങൾ പറയുന്നിടം’! എന്നതാണ് ക്ലബ്ബിൻറെ ആപ്തവാക്യം. ശേഷം ക്വിസ് മത്സര വിജയികൾക്ക് പ്രിൻസിപ്പാൾ സമ്മാനവും പ്രശംസ പത്രവും ഇ- സർട്ടിഫിക്കറ്റും വിതരണം ചെയ്തു. തുടർന്ന് പ്രസ്കില്ല (ഇംഗ്ലീഷ്) ക്ലബ്ബിന് ആശംസകൾ അറിയിച്ചു.
ഔദ്യോഗിക പരിപാടിക്ക് ശേഷം ബഷീറിൻറെ പ്രശസ്തമായ പുസ്തകങ്ങളിലെ പ്രസക്തഭാഗങ്ങളുടെ ശബ്ദാവിഷ്കാരമായിരുന്നു. കാവ്യയുടെ ബഷീർ അനുസ്മരണ പ്രഭാഷണത്തിലൂടെ ‘ബഷീർ ഓർമ്മയിൽ ഒരു ദിനം’ എന്ന പരിപാടി ആരംഭിച്ചു. ‘മതിലുകൾ’ എന്ന പുസ്തകത്തിൻറെ ആമുഖം പറഞ്ഞത് ആരഭിയായിരുന്നു (സോഷ്യൽ സയൻസ്) മതിലുകളിലെ ബഷീറും നാരായണീയും തമ്മിലുള്ള സംഭാഷണം തുഷാര (ഫിസിക്കൽ സയൻസ്) അർജുൻ (സോഷ്യൽ സയൻസ്) എന്നിവർ അവതരിപ്പിച്ചു. ‘പ്രേമലേഖനം’ എന്ന പുസ്തകത്തിൻറെ ആമുഖം പറഞ്ഞത് സൂര്യയായിരുന്നു (മാത്തമാറ്റിക്സ്) അതിലെ കേശവൻ നായർ സാറാമ്മയ്ക്ക് എഴുതിയ കത്ത് വായിച്ചത് അഷിതയാണ്. കാലാതിവർത്തിയായ ബഷീറിന്റെ ‘ഭൂമിയുടെ അവകാശികൾ’ എന്ന പുസ്തകത്തിൻറെ ആമുഖം പറഞ്ഞത് സാന്ദ്ര ആന്റോയാണ് .ഈ കഥയിലെ പ്രസക്തമായ ഭാഗം മഹേഷും നിഷയും (മാത്തമാറ്റിക്സ് ) ശബ്ദാവിഷ്കാരം നടത്തി. ' ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ' എന്ന നോവലിന്റെ ആമുഖം പറഞ്ഞത് കൃഷ്ണപ്രിയയും അതിലെ പ്രസക്തമായ ഭാഗം ശബ്ദാവിഷ്കാരം നടത്തിയത് പ്രിയങ്ക രാജീവും (സോഷ്യൽ സയൻസ്) ബിയോണാ തെരേസും ( ഇംഗ്ലീഷ്)ആണ് .
താൻ ജീവിക്കുന്ന ലോകത്തെ ഒന്നാകെ കാണാനുള്ള കണ്ണായിരുന്നു 'അദ്ദേഹം' തുറന്നുവിട്ടത്. ബഷീറിൻറെ പ്രഥമ ഗുരു എന്നും പ്രകൃതിയായിരുന്നു.' ബഷീർ ഓർമ്മയിൽ ഒരു ' എന്ന ഈ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചത് ഫിസിക്കൽ സയൻസ് ഓപ്ഷനിലെ . കഥയുടെ സുൽത്താന്റെ 28 - മത്തെ ഓർമ്മദിനം, വരമൊഴി - മലയാളം ക്ലബ് ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് നടത്തിയ പരിപാടി ഏവരും സ്വീകരിച്ചു.
Comments
Post a Comment