Skip to main content

Posts

Featured

ലോക കവിതാ ദിനം

  ലോക കവിതാ ദിനം മാർ ഒസ്താത്തിയോസ് ട്രെയിനിങ് കോളേജ് വരമൊഴി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘ അക്ഷരമർമ്മരം’ എന്ന ആസ്വാദനക്കുറിപ്പ് പുസ്തകം പുറത്തിറക്കി മലയാളത്തിലെ പ്രശസ്തമായ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ ആണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 2023 മാർച്ച് 21 ന് ക്ലബ് സെക്രട്ടറി അപർണരാജ് അധ്യാപകരായ നിഷ മമ്മു ഡോക്ടർ ബിനോജ് വി . സി എന്നിവർ ചേർന്ന് ഗാനരചയിതാവ് റഫീഖ് അഹമ്മദിന് നൽകി പ്രകാശനം ചെയ്തു . ലോക കവിതാ ദിനത്തിൽ മാഗസിൻ കമ്മിറ്റിയും വരമൊഴി മലയാളം ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പുസ്തക പ്രകാശനം . മാഗസിൻ കവർ പേജും അന്നേദിവസം പ്രകാശനം ചെയ്തു . ഇതോടനുബന്ധിച്ച് ലളിതമായ കലാപരിപാടികളും ഉണ്ടായിരുന്നു . ക്ലബ്ബിൻറെ നേതൃത്വത്തിൽ കാവ്യകേളി മാതൃക അവതരണവും കാവ്യ ശിൽപവും അരങ്ങേറി . അപർണ്ണരാജ് , ആര്യശ്രീ , പ്രിയങ്ക രാജീവ് എന്നിവരാണ് പങ്കെടുത്തത് . പരിപാടി വലിയ വിജയമായി തന്നെ അവസാനിച്ചു .

Latest Posts

ലോക മാതൃഭാഷാ ദിനം

അക്ഷരവൃക്ഷം

വരമൊഴി - മലയാളം ക്ലബ്