അക്ഷരവൃക്ഷം

 വരമൊഴി മലയാളം ക്ലബ് 

(അക്ഷരങ്ങൾ കഥ പറയുന്നിടം)


     മാർ ഒസ്താത്തിയോസ്  ട്രെയിനിങ് കോളേജ് - IQAC യുടെ   സഹകരണത്തോടുകൂടി വരമൊഴി മലയാളം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂലൈ 19ന് പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെ ജന്മവാർഷിക ദിനം ആഘോഷിച്ചു ബാലാമണിയമ്മയുടെ 113 ജന്മവാർഷിക ദിനത്തിൽ ഗൂഗിളിനെ ഡൂഡിലും കവയിത്രിയോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നു. 


    കോളേജിൽ വരമൊഴിയുടെ നോട്ടീസ് ബോർഡിൽ അക്ഷരവൃക്ഷം എന്ന പുതിയ പദ്ധതിക്ക് അന്നേദിവസം തുടക്കമിട്ടു.അക്ഷരവൃക്ഷത്തിന്റെ ആദ്യ പ്രവർത്തനം,കോളേജിലെ ഓരോ അധ്യാപക വിദ്യാർത്ഥികളും അവർക്ക് ഇഷ്ടപ്പെട്ട അവരെ സ്വാധീനിച്ച കവിതയിലെ വരികളും അതെഴുതിയ വ്യക്തിയുടെ പേരും സ്റ്റിക് നോട്ടിൽ എഴുതി നോട്ടീസ് ബോർഡിൽ സ്ഥാപിച്ച അക്ഷരവൃക്ഷത്തിന്റെ മാതൃകയിൽ ചേർത്തുവയ്ക്കുക എന്നതായിരുന്നു.സ്വയം എഴുതിയ കവിത ശകലങ്ങളും അധ്യാപക വിദ്യാർത്ഥികൾ അക്ഷരവൃക്ഷത്തിൽ പതിപ്പിച്ചു.ഏറെ പ്രിയപ്പെട്ട വരികൾ കുറിച്ചുകൊണ്ട് അക്ഷരവൃക്ഷത്തിന്റെ ചില്ലകളിൽ ഇലകൾ നിറഞ്ഞു നിന്നു .


    ബാലാമണിയമ്മ എന്ന പ്രശസ്ത കവയിത്രി യോടും കവിതയോടുമുള്ള ആദരവ് പ്രകടിപ്പിക്കാനും പ്രാധാന്യമുൾക്കൊള്ളാനും അധ്യാപക വിദ്യാർത്ഥികൾക്ക് സാധിച്ചു.വരമൊഴി - മലയാളം ക്ലബ് ഈ പ്രവർത്തനത്തിലൂടെ അതിനെ നേതൃത്വം നൽകുകയും ചെയ്തു.








Comments

Popular Posts